Roshan Andrews
Actors
|
Year of First Movie | 2006 |
Year of Last Movie | 2019 |
Movies Acted In | 2 |
Released Movies | 2 |
Unreleased Movies | 0 |
Dubbed Movies | 0 |
Movies in Production | 0 |
Favorite Director | Kamal |
Favorite Producer | Babu Shahir |
Number of Years in the Field | 14 |
കലാമൂല്യവും ജനപ്രീതിയും ഒത്തുചേര്‍ന്ന ചിത്രങ്ങളൊരുക്കിയ സംവിധായകനാണു് റോഷന് ആന്‍ഡ്രൂസ്. 06-01-1975നു് എന്‍ എ ആന്‍ഡ്രൂസിന്റെയും ബേണിയുടെയും മകനായി ജനിച്ച റോഷന് ആന്‍ഡ്രൂസ് സെന്റ് അലോഷ്യസ് സ്ക്കൂള് എല്തുരുത്തിയിലും, കൊച്ചിന് കോളേജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കോളേജ് പഠനകാലത്തു് നാടകാഭിനയത്തില്‍ സജീവമാകുകയും ബെസ്റ്റ് ആക്ടറായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. തുടര്‍ന്നു് ബാസഭേരി നാടകട്രൂപ്പില് നാലു് വര്‍ഷത്തോളം പ്രവര്‍ത്തിച്ചു.
തിക്കുറിശ്ശി സുകുമാരന്‍ നായരുടെ നേതൃത്വത്തിലുള്ള കേരള ഫിലിം അക്കാഡമിയില്‍ അദ്ധ്യാപകനായി. ഇതേ സമയം ഷാജി കൈലാസ്, കമല്‍, സന്ധ്യാ മോഹന്‍ എന്നിവരുടെ സംവിധാന സഹായിയായി. ശ്രീനിവാസന്റെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത ഉദയനാണു് താരമാണു് ആദ്യ ചിത്രം. കൗമാരക്കാരെ അണി നിരത്തി സംവിധാനം ചെയ്ത നോട്ട്ബുക്ക് വന്‍ പ്രശംസ നേടി. മോഹന്‍ ലാല്‍ നായകനായ ഇവിടെ സ്വര്‍ഗ്ഗമാണു് എന്ന ചിത്രവും വിജയം ആവര്‍ത്തിച്ചു.
ഭാര്യ ആന്‍സി. മകള്‍ ആഞ്ജലീന റോഷന്.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 2
Available Web Series : 0
Available Short Movies : 0